കൊച്ചി: ലത്തീൻ സഭ വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മേയർ വികെ മിനിമോള്‍. നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വികെ മിനി മോള്‍ പറഞ്ഞു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകായണെന്നും പാര്‍ട്ടി തന്‍റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയര്‍ പദവി നൽകിയതെന്നും വികെ മിനി മോള്‍ പറഞ്ഞു. ലത്തീന്‍ സമുദായത്തിന്‍റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ച മേയര്‍ പദവിയെന്നായിരുന്നു വി.കെ. മിനിമോളുടെ വെളിപ്പെടുത്തല്‍. ഇതിലാണിപ്പോള്‍ മിനിമോള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. മേയറെ തീരുമാനിച്ചതിനു പിന്നില്‍ സഭയുടെ സമ്മര്‍ദമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിക്കുന്നതാണ് മേയറുടെ പ്രസ്താവന.

0 Comments