'ജനങ്ങളുമായി തര്‍ക്കിക്കരുത്'; ഗൃഹസമ്പർക്ക പരിപാടിക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം

 



തിരുവനന്തപുരം: ഗൃഹസമ്പർക്ക പരിപാടിക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങളുമായി തർക്കിക്കരുതെന്നും ജനങ്ങൾ പറയുന്നത് കേൾക്കാൻ തയാറാകണമെന്നും സിപിഎം സർക്കുലറിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരെ ഉചിതമായ സമയത്ത് നടപടി എടുക്കുമെന്ന് ജനങ്ങളെ അറിയിക്കണം.

ആർഎസ്എസിനും ജമാഅത്തെ ഇസ്‍ലാമിക്കും എതിരായ വിമർശനങ്ങൾ വിശ്വാസികൾക്കെതിരെ അല്ലെന്ന് വ്യക്തമാക്കണമെന്നും പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ സർക്കുലറിലുണ്ട്.

Post a Comment

0 Comments