വയനാട്: വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ദിനബത്ത വൈകുന്നു. കഴിഞ്ഞ മാസത്തെ തുക ഇതുവരെ അക്കൗണ്ടിൽ എത്തിയില്ല. 300 രൂപയാണ് ധനസഹായമായി സർക്കാർ നൽകിയിരുന്നത് . പ്രതിഷേധവുമായി ദുരന്തബാധിതർ രംഗത്തെത്തിയിരിക്കുകയാണ്.
അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം 9000 രൂപയാണ് നൽകി വരുന്നത്. ദുരന്തത്തിന് മുമ്പ് ഒന്നിലേറെ പേർ ചേർന്ന് അധ്വാനിച്ചു വരുമാനം നേടിയിരുന്ന കുടുംബത്തിൽ പരമാവധി രണ്ട് പേർ വെച്ച് പ്രതിമാസം 18000 രൂപ വീതവുമാണ് നൽകുന്നത്.

0 Comments