പേരാവൂർ: പഹൽഗാം ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രണാമമർപ്പിക്കുകയും ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. പൊയിൽ മുഹമ്മദ്, പൂക്കോത്ത് അബുബക്കർ , സി.ജെ.മാത്യു ,കെ എം ഗിരീഷ്, സുഭാഷ് ബാബു സി , മജീദ് അരിപ്പയിൽ, ഷെഫീർ ചെക്യാട്ട്, നൂറുദ്ദീൻ മുള്ളേരിക്കൽ , അംബുജാക്ഷൻ കെ.കെ, പത്മൻ ഇ, എന്നിവർ സംസാരിച്ചു.
0 Comments