പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം




 ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയുള്ള പാകിസ്താന്റെ ആക്രമണത്തിൽ കശ്മീരിലെ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള ആക്രമണത്തിൽ 59 പേർക്ക് പരിക്കേറ്റെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ആക്രമണത്തില്‍ നിരവധി വീടുകളും തകർത്തു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 36 മണിക്കൂറിലെ സ്ഥിതിഗതികൾ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം സർവകക്ഷി യോഗത്തിൽ കേന്ദ്ര മന്ത്രിമാർ അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം

അതിനിടെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുകയാണ്. രാജ്യത്തെ 27 വിമാനത്താവളങ്ങൾ മെയ് 10 വരെ അടച്ചിടും.

Post a Comment

0 Comments