ഓപറേഷൻ സിന്ദൂർ സർവകക്ഷി യോഗത്തിൽ വിശദീകരിച്ച് കേന്ദ്രസർക്കാർ




 ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ച് കേന്ദ്രസർക്കാർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് സർവകക്ഷി യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ പങ്കെടുത്തില്ല.

രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശം മന്ത്രിമാർ യോഗത്തെ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ 36 മണിക്കൂറിലെ രാജ്യത്തിലെ സാഹചര്യം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, എസ് ജയ്ശങ്കർ, നിർമല സീത രാമൻ, ജെ.പി നഡ്ഡ,കിരൺ റിജിജു തുടങ്ങിയവരും സർവ കക്ഷി യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം എന്ന പ്രധാനമന്ത്രിയുടെ സന്ദേശം കേന്ദ്ര മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. കോൺഗ്രസിനു വേണ്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് യോഗത്തിൽ എത്തിയത്. അതേസമയം പ്രധാനമന്ത്രി കൂടി യോഗത്തിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി യോഗത്തിന് എത്തിയില്ല.

പൂഞ്ചിലടക്കം പാക്കിസ്ഥാൻ ഷെൽ ആക്രമണത്തിൽ നിരപരാധികൾക്ക് ജീവൻ നഷ്ടമായതിൽ പ്രതിപക്ഷ പാർട്ടികൾ ആശങ്ക രേഖപ്പെടുത്തി. പ്രതിസന്ധി സമയത്ത് ഞങ്ങൾ സർക്കാരിനൊപ്പമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ലോക്സഭാ പ്രതിപക്ഷ നോതാവ് രാഹുല്‍ ഇക്കാര്യം ആവര്‍ത്തിച്ചു. അതേസമയം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്ന്‌ ആവശ്യപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി യോഗശേഷം മാധ്യമങ്ങളോട് പറഞ്ഞു

Post a Comment

0 Comments