68 ന്റെ നിറവില്‍ കെഎസ്‌യു; നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം ചെയ്തു


കല്‍പ്പറ്റ: കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്‌യു 68 ആമത് സ്ഥാപക ദിന സംഗമവും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണവും നടത്തി. ഇവര്‍  68 വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍  ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോളേജുകളില്‍ യൂണിയന്‍ ഭരിക്കുന്ന   സംഘടന കേരള വിദ്യാര്‍ത്ഥി യൂണിയന്‍ ആണെന്നത് അഭിമാനകരമാണെന്നും സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. അഡ്വ.ടി സിദ്ദിഖ് എംഎല്‍എ  പഠനോപകരണ കിറ്റ്   വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments