പേരാവൂർ:നഷ്ടപ്പെട്ട എഴുപതിനായിരം രൂപയോളം വില വരുന്ന ഫോൺ കണ്ടെത്തി തിരിച്ചു നൽകി പേരാവൂർ പോലീസ്. മെയ് 25ന് എറണാകുളത്ത് നിന്നും കൊട്ടിയൂർ ക്കുള്ള യാത്രാമധ്യേ നഷ്ടപ്പെട്ടുപോയ എറണാകുളം സ്വദേശിയായ ജീവൻ മാത്യുവിന്റെ ഫോണാണ് പേരാവൂർ പോലീസ് കണ്ടെത്തി തിരിച്ചു നൽകിയത്.
പേരാവൂർ എസ് എച്ച് ഒ സജീവ് പി ബിയുടെ നിർദ്ദേശപ്രകാരം സി പി ഒ ഷിജിത്താണ് ceir portal ൻ്റെ സഹായത്തോടെ ഫോൺ കണ്ടെത്തിയത് ഇതുവരെയായി നഷ്ടപെട്ടു പോയ 20 ഓളം ഫോണുകൾ ഉടമസ്ഥർക്ക് തിരിച്ച് നൽകാൻ സാധിച്ചതായി പേരാവൂർ പോലീസ് അറിയിച്ചു.

0 Comments