കൊട്ടിയൂർ:കണ്ണൂർ റൂറൽ ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നടത്തി.
കൊട്ടിയൂർ മന്ദം ചേരി ഉന്നതിയിൽ നടന്ന പരിപാടി പേരാവൂർ ഡി.വൈ.എസ്.പി കെ. വി. പ്രമോദൻ ഉൽഘാടനം നിർവഹിച്ചു. കേളകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇതിഹാസ് താഹ അധ്യക്ഷത വഹിച്ചു.മന്ദം ചേരി ഉന്നതിയിൽ അറുപത് ബാഗുകൾ, ഇൻസ്ട്രുമെൻ്റ് ബോക്സ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ എന്നിവയാണ് വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

0 Comments