ഗൂഗിൾ മാപ്പ് നോക്കി പോയ കാർ വണ്ണാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു



കണ്ണൂർ: പയ്യന്നൂരിൽ ഗൂഗിള്‍ മാപ്പ് നോക്കി പോയ കാർ പയ്യന്നൂർ കാനായി വണ്ണാത്തിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കാർ പാലം കടക്കുന്നതിനിടെയായിരുന്നു ഒഴുക്കിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രാക്കാരെ നാട്ടുകാർ രക്ഷിച്ചു. കാറിലുണ്ടായിരുന്ന തൃക്കരിപ്പൂർ ഉടുമ്പുംതല സ്വദേശികളായ ഹുസൈൻ, മുഹമ്മദ് കുഞ്ഞി, ഹാരിസ് എന്നിവരെയാണ് നാട്ടുകാർ ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്.

അതേസമയം കാർയാത്രാക്കാർ കാനായി തോട്ടംകടവ് കഴിഞ്ഞ് മുക്കൂട് പാലം കടക്കുമ്പോൾ തന്നെ അത് വഴി പോകല്ലെ എന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ കാർ യാത്രക്കാർ ഇത് കേൾക്കാതെ മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് കാർ അപകടത്തിൽപ്പെടുകയും യാത്രാക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയും ആയിരുന്നു.

അതേസമയം കാർ ഒഴുകിപ്പോയി. പാലത്തിനു മുകളിലൂടെയുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് മനസിലാക്കാതെ വണ്ടിയിറക്കിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കനത്ത മഴയിൽ പുഴ കരകവിഞ്ഞൊഴുകുകയാണ്.

Post a Comment

0 Comments