ശ്രീനഗര്‍: അതിര്‍ത്തിയിലെ ജനജീവിതം സാധാരണ നിലയിലേക്ക്. താല്‍കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അതിര്‍ത്തി മേഖലയില്‍ അടക്കം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.
അതിര്‍ത്തി മേഖലകളില്‍ ശക്തമായ സുരക്ഷ തുടരുകയാണ്. ജമ്മു കശ്മീരിലെ സാംബ ജില്ലയുടെ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസം സംശായ്സ്പദമായി ഡ്രോണുകള്‍ കണ്ടിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി ശാന്തമാണെന്നുമാണ് സൈന്യം അറിയിച്ചത്.
അതിനിടെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പൂഞ്ചിലെത്തി സാഹചര്യം വിലയിരുത്തി. ഷെല്ലിംഗില്‍ വലിയ നഷ്ടം നേരിട്ട പ്രദേശമായിരുന്നു പൂഞ്ച്. 13 പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പൂഞ്ചിന്റെ വേദന നമ്മുടേത് കൂടിയാണെന്നും ആക്രമണത്തെ പ്രതിരോധിച്ച ജനതയ്ക്ക് തന്റെ സല്യൂട്ട് എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
0 Comments