തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം



കൊച്ചി: തൃപ്പൂണിത്തുറയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അഡ്വ.എബ്രഹാം സാംസണിന്‍റെ മകൻ ബ്ലസൺ എബ്രഹാം സാംസൺ ആണ് മരിച്ചത്. ഇന്നലെ രാത്രി കണ്ണൻകുളങ്ങര ഫയർ സ്റ്റേഷൻ കവലക്കടുത്തായിരുന്നു അപകടം നടന്നത്. രാത്രി രോഗിയുമായി വന്ന ആംബുലൻസ് പുതിയകാവ് ഭാഗത്ത് വെച്ച് ബ്ലസൺ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചാണ് ബ്ലസൺ വീണത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Post a Comment

0 Comments