മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞടുപ്പിൽ എതിരാളി ആയി ആര് വന്നാലും നേരിടാൻ യുഡിഎഫ് സജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിലമ്പൂരിൽ ആഗ്രഹിക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. പിണറായി സർക്കാരിന്റെ 9 വർഷത്തെ ദുർഭരണം നിലമ്പൂരിൽ രാഷ്ട്രീയ വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ദുഷ്ചെയ്തികൾ കേരളത്തിലെ ജനങ്ങളോട് മുഴുവൻ പറയാൻ കിട്ടുന്ന വലിയ അവസരം കൂടിയാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പെന്ന് വിഡി സതീശൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി വന്നാൽ യുഡിഎഫ് ഭയപ്പെടണമെങ്കിൽ ഇതിന് മുൻപ് എന്തുകൊണ്ട് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാത്തതെന്ന് വിഡി സതീശൻ ചോദിച്ചു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണക്കുമോ എന്നത് തീരുമാനിക്കേണ്ടത് പിവി അൻവർ ആണെന്നും പിന്തുണക്കുകയാണെങ്കിൽ യുഡിഎഫ് തീരുമാനം അപ്പോൾ പറയാമെന്നും വിഡി സതീശൻ വ്യക്തമാക്കി. പിവി അൻവറിനെ പ്രകോപിപ്പിക്കുന്ന തരത്തിലോ വിഷമിപ്പിക്കുന്ന തരത്തിലോ യുഡിഎഫിൽ നിന്ന് പ്രതികരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
0 Comments