'വരവേൽപ്പ് 2025' വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം നടത്തി



തരുവണ: ഹയർ സെക്കന്ററി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ജില്ലാപഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ തല പ്രവേശനോത്സവം വരവേൽപ്പ് 2025 തരുവണ ജി.എച്ച്‌.എസ്.എസിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു. എം പ്രദീപ്‌കുമാർ, സി അശോകൻ, എച്ച്‌.എം മുസ്തഫ, കെ ശ്രീജ, അതുല്യ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments