രക്താദാന ദിനാചരണവും വാർഷികവും നടത്തി



 മാനന്തവാടി:  ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും    രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ്  ബ്ലഡ് ബാങ്കിൽ  നടന്ന പരിപാടി പിബിഡിഎ വയനാട് ജില്ലാ ചീഫ് കോർഡിനേറ്റർ കെ.ടി. ഷബ്‌ന  ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ കോർഡിനേറ്റർ ഇ.ജാഫർ, ഫൈസൽ പഴശ്ശിനഗർ, എൻ.കെ. ജോഷി, ജോയി  പോൾ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments