വോയേജ് 2025 സംഘടിപ്പിച്ചു



അമ്പലവയൽ: അമ്പലവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള 'പ്രവേശനോത്സവവും', 2025 പൊതുപരീക്ഷയിലെ വിജയികൾക്കുള്ള അനുമോദന ചടങ്ങും "വോയേജ് -2025" എന്ന പേരിൽ സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "കൂടെയുണ്ട് കരുത്തേകാൻ"  എന്ന പരിപാടിയുടെ ഉദ്ഘാടനവും പ്രസ്തുത പരിപാടിയിൽ നടത്തപ്പെട്ടു. അമ്പലവയൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  കെ. ഷെമീർ പരിപാടി ഉദ്ഘാടനം ചെയ്‌തു.  പിടിഎ പ്രസിഡണ്ട്  ഇ. കെ.ജോണി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ  വി കെ സന്തോഷ് കുമാർ ഉന്നത വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.

 ലഹരിവിരുദ്ധ പ്രതിജ്ഞ, എൻ എസ് ക്യൂ എഫ് കോഴ്സുകളെ പരിചയപ്പെടുത്തൽ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.  പ്രിൻസിപ്പൽ സി.വി.നാസർ, പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ  പ്രമോദ് ബാലകൃഷ്ണൻ,  പി.എം രമേഷ്, ഹെഡ്മാസ്റ്റർ പി.ബി ബിജു, അധ്യാപകരായ പി. ആർ വിനേഷ്,  ഇ.മഞ്ജുഷ, എം. കെ. മധുസൂദനൻ, ബി ഷനോജ് , വി മുജീബ്, മുജീബ് റഹ്മാൻ, എ എസ് ഉണ്ണി, പി.വി ജിഷ, സി എസ് ബിനൂജ, നന്ദിത നാരായണൻ, എൽ ധന്യ,  കെ ജെ സുമീന, വിനു മേരി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments