കോതമംഗലം: കോതമംഗലത്ത് നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. വീടിനു സമീപമെത്തിയ മലമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇലവുംപറമ്പ് – അയ്യപ്പൻമുടി റോഡിൽ ചെമ്പിക്കോട്, കൂരാപ്പിള്ളിൽ ബിജുവിൻ്റെ വീടിൻ്റെ അടുക്കള മുറ്റത്താണ് പാമ്പ് എത്തിയത്.
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്ന് പാമ്പുപിടുത്ത വിദഗ്ദ്ധനായ സേവി തോമസ് എത്തിയാണ് പാമ്പിനെ പിടികൂടിയത്. കാലവർഷം ശക്തമായി തുടരുന്ന സാഹചര്യമാണ് കേരളത്തിൽ. മഴക്കാലമാകുമ്പോൾ പാമ്പുകൾ സാധാരണയായി പുറത്തിറങ്ങുന്നതിനും, മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് വരുന്നതിനും സാധ്യത കൂടുതലാണ്.
മാളങ്ങളിൽ വെള്ളം കയറുന്നതും, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും, ഇരതേടിയുമൊക്കെയാണ് പാമ്പുകൾ പറത്തിറങ്ങാൻ കാരണമാകുന്നത്. പാമ്പുകളെ സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പരിസരത്തെ പുല്ലും മാലിന്യങ്ങളും നീക്കം ചെയ്യുക. ഇത് പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള സാധ്യത കുറയ്ക്കും.
0 Comments