കേളകം: ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ദേശീയ വായന മാസാചരണത്തിന് തുടക്കം കുറിച്ചു. കണിച്ചാർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദീപു രാജ് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ഇതിനോട് അനുബന്ധിച്ച് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അഭിഷിക്ത എസ് ഐ സി , പിടിഎ പ്രസിഡണ്ട് ജോബി കാട്ടാൻക്കോട്ടിൽ, സ്റ്റാഫ് സെക്രട്ടറിമാരായ കെ റീന, അബിൻ തോമസ്, സീനിയർ അസിസ്റ്റന്റ് കെ ശ്രീവല്ലി എന്നിവർ സംസാരിച്ചു.

0 Comments