കേളകം: കേളകം എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ വായന ദിനം സംഘടിപ്പിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ റ്റി.വി. ജോണി അധ്യക്ഷത വഹിച്ചു. സെൻ്റ് ജോസഫ് എച്ച്.എസ്.എസ്. കിളിയന്തറ റിട്ടയേഡ് പ്രിൻസിപ്പാൾ സെലസ്റ്റിൻ ജോൺ മുഖ്യാതിഥിയായി. തൻ്റെ പ്രഭാഷണത്തിലൂടെ വായനയുടെ വിശാലമായ ലോകം വിദ്യാർത്ഥികൾക്കു മുമ്പിൽ അദ്ദേഹം തുറന്നു കാട്ടി. വിദ്യാർഥി അച്ചു മരിയ വായനാദിന പ്രഭാഷണം നടത്തി. അധ്യാപകരായ പ്രീജ, റീന, അജിന എന്നിവർ ചടങ്ങിൽ സംസാരിച്ചു .തുടർന്ന് വായനാദിന പ്രതിജ്ഞ ഏറ്റു ചൊല്ലി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്ക്കൂൾ മുറ്റത്ത് ഒരുക്കിയ വായനാ മരം വേറിട്ട കൗതുകമായി. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വായനവാരം വിവിധ മത്‌സരങ്ങളോടെ നടത്താൻ തീരുമാനിച്ചു.

0 Comments