താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; അത്യാവശ്യ വാഹനങ്ങള്‍ മാത്രം പോകാൻ അനുവദിക്കും

 



താമരശ്ശേരി: ചുരത്തില്‍ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയില്‍ നിലംപൊത്താറായ മരം മുറിക്കുമ്ബോഴുണ്ടാകുന്ന അപകട സാധ്യത കണക്കിലെടുത്താണ് ചുരത്തിലൂടെയുള്ള യാത്രയ്ക്ക് താമരശ്ശേരി പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങള്‍ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഒൻപത് മണിക്ക് ശേഷം രണ്ടു മുതല്‍ മൂന്ന് മണിക്കൂർ വരെ ചുരത്തില്‍ ഗതാഗതം തടസ്സപ്പെടും. യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്രാസമയം ക്രമീകരിക്കണമെന്നും നിർദേശമുണ്ട്.

Post a Comment

0 Comments