ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഇന്ത്യ ഒഴിപ്പിക്കുന്നു

 


ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള തങ്ങളുടെ എല്ലാ പൗരന്മാരെയും ഒഴിപ്പിക്കുകയാണെന്ന് അറിയിച്ച് ഇന്ത്യ. ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി ശനിയാഴ്ച എക്‌സിലൂടെ അറിയിച്ചു.

അടിയന്തര സഹായത്തിനായി +989010144557, +989128109115, +989128109109 എന്നീ നമ്പറുകളിലും ഒരു ടെലിഗ്രാം ചാനലിലൂടെയും എംബസിയുമായി ബന്ധപ്പെടാവുന്നതാണ് എക്സിലെ കുറിപ്പിൽ പറയുന്നു.

ഈ ഒഴിപ്പിക്കൽ ദൗത്യം നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും സഹായം നൽകുമെന്ന് എംബസി അറിയിച്ചു. നേപ്പാൾ, ശ്രീലങ്കൻ സർക്കാരുകളുടെ അഭ്യർത്ഥന മാനിച്ചാണിത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്കും മുകളിൽ നൽകിയിട്ടുള്ള അടിയന്തര നമ്പറുകളിലോ ടെലിഗ്രാം ചാനലിലോ എംബസിയുമായി ബന്ധപ്പെടാം.

‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി ഇതുവരെ 500-ൽ അധികം ഇന്ത്യക്കാർ ഇറാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

Post a Comment

0 Comments