അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

 

പേരാവൂർ: പേരാവൂർ റണ്ണേഴ്‌സ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരാവൂർ ഗുഡ്  എർത് ചെസ്സ്  കഫെയിൽ യോഗാദിന പരിപാടി സംഘടിപ്പിച്ചു. പി ആർ സി വൈസ് പ്രസിഡണ്ട് കൂട്ട ജയ പ്രകാശ് യോഗ ക്ലാസ്സ്‌  നയിച്ചു. പിആർസി പ്രസിഡണ്ട് സൈമൺ മേച്ചേരി നേതൃത്വം നൽകി. സെക്രട്ടറി ഷിജു ആര്യപറമ്പ്,  ട്രഷററർ  ജെയിംസ്  തേക്കനാൽ   എന്നിവർ സംസാരിച്ചു. തിഡെന്നി  ജോസഫ്, റഫീഖ്  സാറാസ്, അരിപ്പയിൽ  മുഹമ്മദ്‌, ടോമി  ജോസഫ്, സിജോ  ജേക്കബ്  എന്നിവർ  പങ്കെടുത്തു.

Post a Comment

0 Comments