പുലിക്കാട് പരിയാര മുക്കിൽ ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

 



തരുവണ:വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാം വാർഡിലെ പരിയാര മുക്കിൽ 2024.25പഞ്ചായത്ത്  പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു. 

പരിയാര ടൗണിൽ ഒരുപാട് വർഷത്തെ വെളിച്ചം എന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിൽ പ്രദേശവാസികൾ മധുരം വിതരണം നടത്തുകയും ചെയ്തു. നവാസ്, പി. കെ മമ്മൂട്ടി ഹാജി, എ .കെ റിയാസ് , ഉസ്മാൻ എ. കെ,  അന്ത്രു, കെ ഇബ്രാഹിം മമ്മൂട്ടി ,എ ഇബ്രാഹിം, കെ അമ്മദ് ഹാജി, പി.കെ മുനീർ, കെ അബ്ദുള്ള, എം ഇബ്രാഹിം, എ കോൺട്രാക്ടർ മോയി എന്നിവർ  പങ്കെടുത്തു

Post a Comment

0 Comments