കല്‍പ്പറ്റ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ചാഴിവഴല്‍ പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധീഖ് സ്ഥലം സന്ദര്‍ശിച്ചു. മൂന്നു വാര്‍ഡുകളെ മുട്ടില്‍ ടൗണുമായി ബന്ധിപ്പിക്കുന്ന ഇരുമ്പു പാലമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് താഴ്ന്നു പോയിരിക്കുന്നത്. 70 ശതമാനം ഗോത്ര വിഭാഗത്തിലുള്ള ആളുകളുടെ ഗതാഗത മാര്‍ഗ്ഗവും ഈ പാലമാണ്. നേരത്തെ ഈ വിഷയം ഉന്നയിച്ചുകൊണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ മന്ത്രിക്കും, പ്രൊജക്റ്റ് ഓഫീസര്‍ക്കും നിവേദനം നല്‍കിയിരുന്നു. എത്രയും വേഗത്തില്‍ തന്നെ പാലം യാഥാര്‍ത്ഥ്യമാകാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു, സലാം നീലക്കണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
0 Comments