പിണറായി ഭരണത്തിൽ നിന്ന് കേരള ജനതയ്ക്ക് മോചനം നൽകുന്ന ജനവിധിയുടെ ശംഖ് നാദം നിലമ്പൂരിൽ നിന്ന് ഉയരുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ:-



മണത്തണ: പിണറായി ഭരണത്തിൽ നിന്ന് കേരള ജനതയ്ക്ക് മോചനം നൽകുന്ന ജനവിധിയുടെ ശംഖ് നാദം നിലമ്പൂരിൽ നിന്ന് ഉയരുമെന്ന് കെ.പി.സി.സി. പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫ് എംഎൽഎ. മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്.എസ് .എൽ . സി . പ്ലസ് ടു പരീക്ഷകളിൽ, ഉന്നത വിജയം നേടിയവർക്കും, മുതിർന്ന നേതാക്കൾക്കും ഉള്ള ആദരവും മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേഴ്ത്തിങ്കൽ സാബുവിന്റെ ഭവനത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. 

 കെ.പി.സി.സി. മാധ്യമ വിഭാഗം വക്താവ് അഡ്വ: അനിൽ ബോസ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്, മണ്ഡലം പ്രസിഡണ്ട് അഡ്വ: ഷഫീർ ചെക്ക്യാട്ട്, ഡി.സി.സി മെമ്പർ സുരേഷ് ചാലറത്ത്, പി.അബൂബക്കർ ചോടത്ത് ഹരിദാസൻ, സി.വി വർഗ്ഗീസ്, മജീദ് അരിപ്പയിൽ, പി.പി. അലി, ജോണി ചിറമ്മൽ , തോമസ് പാറയ്ക്കൽ, വീ.കെ.രവീന്ദ്രൻ ,ഷിബു പുതുശ്ശേരി, ആക്കൽ സുരേന്ദ്രൻ , വി.രവീന്ദ്രൻ , ജോസഫ് കദളിക്കാട്ടിൽ, രാജു പാറനാൽ, തോമസ് കുന്നുംപ്പുറത്ത്, വർഗ്ഗീസ് നടപ്പുറം, തിട്ടയിൽ വാസുദേവൻ നായർ , ജോസഫ് വള്ളിയിൽ ,പുത്തലത്ത് ബാലചന്ദ്രൻ , ആക്കൽ ബേബി, മോളി തങ്കച്ചൻ , ലൈസമ്മ ആന്റെണി നച്ചിക്കാടൻ മുഹമ്മദ്, വി കൃഷ്ണേന്ദു, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments