ഓഫ്‌റോഡ് ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു

 


അമ്പലവയൽ: നെല്ലാറച്ചാൽ വ്യൂ പോയിൻ്റിനു സമീപം ഓഫ്റോഡിംഗിനിടെ ഒരു ജീപ്പ് കാരാപ്പുഴ അണക്കെട്ടിൽ വീണു. ഇന്ന് പുലർച്ചെയായിരുന്നു ജീപ്പ് വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ടതാകാമെന്ന് പ്രാഥമികമായി പോലീസ് വിലയിരുത്തുന്നു. അപകടസമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇപ്പോഴില്ല. അമ്പലവയൽ പോലീസ് സ്ഥലത്തെത്തി അന്വേഷണവും മറ്റും ആരംഭിച്ചു.

Post a Comment

0 Comments