കൊട്ടിയൂർ: മാധ്യമപ്രവർത്തകനും ദേവസ്വത്തിന്റെ ഫോട്ടോഗ്രാഫറുമായ സജിവ് നായരെ കൊട്ടിയൂർ അമ്പലത്തിൽ ദർശനത്തിന് എത്തിയ നടൻ ജയസൂര്യയുടെ കൂടെ വന്നവർ മർദിച്ച സംഭവത്തിൽ ശ്രീ കൊട്ടിയൂർ പെരുമാൾ ഭക്തജന സമിതി പ്രതിഷേധിച്ചു.പെരുമാൾ സന്നിധിയിൽ വച്ചുണ്ടായ ദുഖകരമായ ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്ന് ദേവസ്വത്തോടും പോലീസിനോടും ഭക്തജന സമിതി അഭ്യർത്ഥിച്ചു.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ചു ഈവർഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർകൂടി വന്നതോടെ കൊട്ടിയൂരിലേക്കെത്തുന്ന ഭക്തജനങ്ങൾ അക്ഷരാർത്ഥത്തിൽ ദുരിതമനുഭവിക്കുകയാണ്.
കൊട്ടിയൂരിനെ അറിയാത്ത പുറമെ നിന്നുള്ള പോലീസുകാർ ഉൾപ്പടെയുള്ള വോളന്റീയർ മാരുടെ നിർദ്ദേശങ്ങൾ ഭക്തരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു
അടുത്ത ഉത്സവ കാലം മുതൽ കൊട്ടിയൂരിനെ അറിയുന്ന ജനങ്ങളെ കൂടി ട്രാഫിക്കിലും വോളന്റീയർ സർവീസിലും ഉൾപെടുത്തുകയും കൂടുതൽ പാർക്കിങ് ഗ്രൗണ്ടുകൾ, ഡ്രസ്സ് മാറാനുള്ള സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ എന്നിവ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കുകയും കൊട്ടിയൂരിന്റെ സമഗ്ര വികസനത്തിനായി ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്ടുമെന്റുകളുമായും പഞ്ചായത്തുമായും ചേർന്ന് ദേവസ്വം ദീർഘവീക്ഷണത്തോടുകൂടിയുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡണ്ട് ടി .എസ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രജീഷ് ബാബു ടി കെ, ടി എസ് സുനീഷ്, നിർമല അനിരുദ്ധൻ,ഓമന ഭരതൻ,പ്രീത സുരേഷ് എന്നിവർ പ്രസംഗിച്ചു
0 Comments