ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി താഴത്തൂർ യുവരശ്മി ഗ്രന്ഥശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു




 


ചീരാൽ: ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി താഴത്തൂർ യുവരശ്മി ഗ്രന്ഥശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരിവസ്തുക്കളുടെ ലഭ്യതയും ഉപയോഗവും നിമിത്തം അക്രമവും മോഷണവും വർദ്ധിച്ചു വരുന്നുണ്ട്. ജനപങ്കാളിത്തത്തോടെ ഇതിന് തടയിടണം. കുടുംബം തകർക്കുന്ന  ഇത്തരം പ്രവണതയെ അമർച്ച ചെയ്യേണ്ടതുണ്ട്. പ്രദേശം ലഹരി മുക്തമാക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അത്യാവശ്യമാണ്. പിടിക്കപ്പെടുമ്പോൾ നിലവിലുള്ള നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കുറ്റക്കാർ രക്ഷപ്പെടുകയാണ്. കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം ഭേദഗതി വരുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗ്രന്ഥശാല ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ  വിനോദിനി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നൂൽപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ   ശശിധരൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തു, എ എസ് ഐ  രമേശൻ, സിവിൽ പോലീസ് ഓഫീസർമാരായ (CPO)  അനു ജോസ്, രഞ്ജിത്ത് രവി, എന്നിവർ ക്ലാസെടുത്തു. ഗ്രന്ഥശാല ഭാരവാഹികളായ കെസികെ തങ്ങൾ , വി .എസ് സദാശിവൻ,  എ സലിം,   ബാബു (വൈശാലി), വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി .കെ രാധാകൃഷ്ണൻ,  കെ പത്മനാഭൻ,  വിനോദ് കൊമ്മാട്,  ജയൻ കൊഴുവണ,  ഷാജി മുട്ടുകൊല്ലി,  ടി ഗംഗാധരൻ,  കെ ഷൗക്കത്തലി,  ഗോപാലൻ, മനു ആശിഷ് കുമാർ നായർ, ആശാവർക്കർ  ബിന്ദു നൂലക്കുന്ന്, ഹരിത കർമ്മ സേനാംഗങ്ങളായ  പി .ആർ സിന്ധു സുനീഷ്,  ശ്രുതി അജിത്ത്, ലൈബ്രറേറിയൻ  സന്ധ്യ   എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments