നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; മത്സരത്തിൽ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

 



നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരത്തിൽ നിന്ന് പിന്മാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. യുഡിഎഫ്-എൽഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അവസാന നിമിഷത്തെ പിന്മാറ്റം. മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജിയെ സ്ഥാനാർത്ഥിയാക്കാൻ ആയിരുന്നു തീരുമാനം.

നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ ഇരിക്കുകയാണ് ഉന്നതതല ഇടപെടലിനെ തുടർന്നുള്ള പിന്മാറ്റം.നിലമ്പൂരിൽ സമദൂരം പാലിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര പറഞ്ഞു. പി വി അൻവർ കൂടി അങ്കത്തട്ടിലിറങ്ങിയതോടെ ചതുഷ്കോണപ്പോരിന് ഒരുങ്ങിയിരിക്കുകയാണ് നിലമ്പൂർ. ഏറെ നീണ്ട നാടകീയതകൾക്കൊടുവിലാണ് പി വി അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

അൻവറിന്റെ സ്ഥാനാർഥിത്വം ബാധിക്കില്ലെന്ന് എൽഡിഎഫും യുഡിഎഫും വ്യക്തമാക്കി.അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപിയും ഇന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് മോഹൻ ജോർജാണ് എൻഡിഎ സ്ഥാനാർഥി. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്.

Post a Comment

0 Comments