കാസർകോട് മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

 



കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് 33 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ഉപ്പള സോങ്കാൽ സ്വദേശി അശോക ആണ് പിടിയിലായത്. ഇയാൾ പ്രദേശത്തെ പ്രധാന കഞ്ചാവ് വിതരണക്കാരണനാണെന്ന് പൊലീസ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് 33.5 കിലോ കഞ്ചാവ് കണ്ടെത്തിയത്. അശോകയുടെ മുറിയിലെ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Post a Comment

0 Comments