മുള്ളൻകൊല്ലി പഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടത്തി



മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്ത് പാടിച്ചിറ ഗവ.ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടാണികുപ്പ് നാഷണൽ ലൈബ്രറിയിൽ  ക്യാമ്പ് നടന്നു. മഴക്കാലങ്ങളിൽ ആരോഗ്യം സംരക്ഷിക്കുകയും പകർച്ചവ്യാധികൾ പടരുന്നത് തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പിൽ ഡോക്ടർമാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്‌സൺ ജിസ്‌റ മുനീർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.കെ ജോസ്, വികസന സമിതി കൺവീനർ ബിജു പാറക്കൽ, മുനീർ ആച്ചിക്കുളത്ത്, ഡോ.സാമ്യ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments