ആറ്റാംചേരി കോളനിയിലേക്കുളള റോഡ് വികസനം; കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണവുമായി പഞ്ചായത്ത് അംഗം

 



കണിച്ചാര്‍: ആറ്റാംചേരി കോളനിയിലേക്കുളള റോഡ് വികസനത്തിന് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണവുമായി പഞ്ചായത്ത് അംഗം. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ താമസിക്കുന്ന കോളനിയുടെ പിന്നിലെ റോഡ് ആസ്തിയില്‍ ചേര്‍ക്കുന്നതിനായി നിരന്തരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും പഞ്ചായത്ത് അതിന് തയ്യാറാകുന്നില്ലെന്നാണ് കണിച്ചാര്‍ പഞ്ചായത്തിലെ 12 -ാം വാര്‍ഡ് അംഗം സുനി ജസ്റ്റിന്‍ ആരോപിക്കുന്നത്. 

കോളനിക്ക് സമീപം മാലിന്യ സംസ്‌ക്കര പ്ലാന്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചിരുന്നു. ഇത് കോളനിനിവാസികളും പഞ്ചായത്ത് അംഗവും എതിര്‍ത്തിരുന്നു. ഇതാണ് റോഡ് വികസനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് തടസ്സം നിൽക്കാൻ എന്നാണ് ആക്ഷേപം. വരും ദിവസങ്ങളില്‍ കോളനി നിവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

Post a Comment

1 Comments

  1. പഞ്ചായത്തിൽ സമഗ്ര വികസനം നടത്തിയ പ്രഡിഡന്റ്റിനും ഭരണസമിതിക്കും എതിരെ ഉള്ള ഈ വാർത്ത എത്രത്തോളം സത്യമുണ്ടോ ആവോ,
    സ്വന്തം വാർഡിൽ വാർഡ് മെമ്പർ ചെയ്യാത്ത, ജനങ്ങൾ ദുരിതം അനുഭവിച്ച റോഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഇടപെടലിൽ ഫണ്ട് വകയിരുത്തിയതിൽ ഉള്ള അസഹിഷ്ണുത ആകാതെ ഇരിക്കട്ടെ ഇതിനു പിന്നിൽ, തെറ്റുണ്ടെങ്കിൽ തിരുത്തൽ വേണ്ടത് തന്നെയാണ്

    ReplyDelete