തിരുവനന്തപുരം: സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിൽ വിവാദ പരാമർശവുമായി അടൂർ ഗോപാലകൃഷ്ണൻ. സ്ത്രീയാണെന്നത് കൊണ്ട് മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. സിനിമ നിർമാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകൾക്കും നൽകുന്ന ധനസഹായത്തിനെതിരെയാണ് പരാമർശം.
പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് സിനിമയെടുക്കാൻ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. ഇത് അഴിമതിക്ക് വഴിയുണ്ടാക്കും. പണം നൽകുന്നതിന് മുമ്പ് മൂന്നുമാസത്തെ പരിശീലനം നൽകണമെന്നും അടൂർ. സൂപ്പർസ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സർക്കാർ പണം നൽകേണ്ടതെന്നും അടൂർ പറഞ്ഞു.
സർക്കാർ പണം നൽകുന്നത് ആർക്കാണെന്ന് നോക്കേണ്ട കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് മുന്നോട്ട് വരാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനായാണ് ഒന്നരക്കോടി വീതം രണ്ടുപേർക്ക് നൽകിയത്. സ്ത്രീകൾക്ക് മുന്നോട്ട് വരാൻ വേണ്ടിയാണ് പണം നൽകിയതെന്നും നല്ല സിനിമകൾക്ക് കൂടുതൽ പണം നൽകണമെന്നാണ് സർക്കാരിന് താൽപര്യമെന്നും സജി ചെറിയാൻ പറഞ്ഞു.
അടൂരിന്റെ പരാമർശത്തിനെതിരെ സദസ്സിലുണ്ടായിരുന് കേരള സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്‌സൺ പുഷ്പവതി പൊയ്പ്പാടത്തും രംഗത്തെത്തി
0 Comments