ബൈക്ക് അപകടം: യുവാക്കള്‍ മരിച്ചു

 

ഓടപ്പള്ളം: ബത്തേരി മൂലങ്കാവ് റൂട്ടില്‍ ഓടപ്പള്ളം കവലയില്‍ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വേലിക്കല്ലിലിടിച്ച് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് ഓടിച്ച നൂല്‍പ്പുഴ കിടങ്ങാട് കരിപ്പൂര്‍ നായ്ക്ക ഉന്നതിയിലെ സുനീഷ് (20), സഹയാത്രികന്‍ കെ.ജി ബിജു (30 )  എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ ഇരുവരേയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.ഇരുവരും സെക്കന്റ് ഷോ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം


Post a Comment

0 Comments