വയോജന സംഗമവും ക്രിസ്തുമസ് പുതുവല്‍സര ആഘോഷവും സംഘടിപ്പിച്ചു




തൃശ്ശിലേരി: തിരുനെല്ലി ഗ്രാമപഞ്ചായത്തും തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണല്‍ ആയുഷ് മിഷന്‍ ഹര്‍ഷം പദ്ധതിയും ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തില്‍ തൃശ്ശിലേരി പകല്‍ വീട്ടില്‍ വെച്ച് വയോജനങ്ങള്‍ക്ക് മാനസിക ആരോഗ്യ പരിശീലനവും യോഗ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും  ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ആരോഗ്യം മുന്‍നിര്‍ത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അഞ്ജു ബാലന്‍  നിര്‍വഹിച്ചു. എഎല്‍എംഎസ്,സിഅംഗം സക്കീര്‍ കെ.അദ്ധ്യക്ഷത വഹിച്ചു. 

അങ്കണവാടി ടീച്ചര്‍ സുഷമ,ആയുഷ്ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സിജോ കുര്യയാക്കോസ്,ഡോ. പ്രിന്‍സി മത്തായി, പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ പ്രസിഡണ്ട് പി.വി സ്‌കറിയ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് എംഎല്‍എസ്പി  ദീപ ജോസ്, എഡിഎസുമാരായ  വിനിജ, തസ്‌നി, പുഞ്ചിരിക്കൂട്ടം സെക്രട്ടറി റുക്കിയ എന്നിവര്‍ സംസാരിച്ചു. 

മാനസിക ആരോഗ്യ പരിശീലന ക്ലാസിന് ഹര്‍ഷം പദ്ധതി സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിന്‍സി മത്തായി നേതൃത്വം നല്‍കി.ആയുഷ്ഗ്രാം യോഗ ഡെമോണ്‍സ്‌ട്രെറ്റര്‍ കുമാരി അശ്വതി വി യോഗ പരിശീലനം നല്‍കി.ആയുഷ്ഗ്രാം അറ്റെന്‍ഡര്‍ ബിബിന്‍ പി എഫ്,ഹര്‍ഷം അറ്റെന്‍ഡര്‍ അഖില്‍ പി ഡി എന്നിവരും ഈ പരിപാടിക്ക് നേതൃത്വം നല്‍കി. മാനസിക പരിശീലന ഗെയിമുകളില്‍ വിജയികളായവര്‍ക്ക് ഔഷധ സസ്യ വിതരണവും ചെയ്തു.

Post a Comment

0 Comments