തിരുവനന്തപുരം : ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. പൊലീസ് റിപ്പോർട്ട് ഹാജരാക്കാത്തതിനാൽ ഹർജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കന്‍റോൺമെന്‍റ് പൊലീസിനോട് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ പരാതി. നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിതയിലെ 74, 75(1) വകുപ്പുകൾ പ്രകാരമാണ് കുറ്റകൃത്യം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

0 Comments