നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജി; ഇന്ന് പരിഗണിക്കും




 എറണാകുളം: നടിയെ ആക്രമിച്ച കേസിലെ കോടതിയലക്ഷ്യ ഹരജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ, റിപ്പോർട്ടർ ടിവി എന്നിവർക്കെതിരെയുള്ള ഹരജിയാണ് ജസ്റ്റിസ് ഹണി എം വർഗീസിൻ്റെ ബെഞ്ച് പരിഗണിക്കുക.

കോടതി നടപടികൾ തെറ്റായി റിപ്പോർട്ട് ചെയ്തതിനും ജഡ്ജിയെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയതിനുമാണ് റിപ്പോർട്ടർ ടിവി ക്കെതിരായകോടതിയലക്ഷ്യ നടപടികൾ. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കോടതി നിരീക്ഷിച്ചിരുന്നു. ദിലീപിന്റെ പാസ്പോർട്ടുമായി ബന്ധപ്പെട്ട ഹരജിയും ഇന്ന് പരിഗണിക്കും.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസ് ആണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് കേസ്

Post a Comment

0 Comments