നിയുക്തി 2026 മെഗാ തൊഴില്‍മേള



ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നിയുക്തി 2026 എന്ന പേരില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് കോളേജില്‍ ഫെബ്രുവരി 21 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന തൊഴില്‍ മേളയില്‍ എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈല്‍, മാനേജ്മെന്റ്, ധനകാര്യം, മറ്റ് സേവനമേഖലകളിലായി 500 ലേറെ ഒഴിവുകളുണ്ട്. 20 ലധികം പ്രമുഖ തൊഴില്‍ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി മുതല്‍ വിവിധ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/WkDtr9Pcj2L3nGx58 ലിങ്ക് മുഖേനെ ഫെബ്രുവരി 20 നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972707610, 6282942066

Post a Comment

0 Comments