നികുതി കെട്ടാത്ത ഭൂമി: അപേക്ഷ സമര്‍പ്പിക്കാം


മലബാര്‍ മേഖലയിലെ റവന്യൂ രേഖകളിലെ നികുതി കെട്ടാത്ത ഭൂമിയുടെ രജിസ്‌ട്രേര്‍ഡ് കൈവശക്കാര്‍ക്കും നിയമാനുസൃത പ്രതിനിധികള്‍ക്കും കേരളലാന്‍ഡ് ടാക്സ് ആക്ട് പ്രകാരം കരം നിശ്ചയിച്ച് നല്‍കാനും നികുതി കെട്ടാത്ത ഭൂമി ഇനത്തില്‍ നിന്നും മാറ്റി നല്‍കാനും അപേക്ഷിക്കാം. റവന്യൂ രേഖകളില്‍ ഉടമയുടെ പേര് രേഖപ്പെടുത്തിയിട്ടുളള നികുതി കെട്ടാത്ത ഭൂമിയുടെ കൈവശക്കാര്‍ക്കോ അവരുടെ അവകാശികള്‍ക്കോ കരം നിശ്ചയിച്ച് നല്‍കുന്നതിനും ഈ ഭൂമിയെ നികുതി കെട്ടാത്ത ഭൂമി ഇനത്തില്‍ നിന്ന് മാറ്റി നല്‍കുന്നതിനും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കാമെന്ന് ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

Post a Comment

0 Comments