മാനന്തവാടി നഗരസഭയിൽ വികസനപഥം 2K26-31 സംഘടിപ്പിക്കുന്നു

 




മാനന്തവാടി:മാനന്തവാടി നഗരസഭയുടെ സമഗ്രവികസനത്തെക്കുറിച്ച് ആലോചിക്കുന്നതിന് 16/2/26 തിങ്കളാഴ്ച രണ്ടുമണിക്ക് മാനന്തവാടി നഗരസഭാ ഹാളിൽ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് മാനന്തവാടിയുടെ വികസനത്തെക്കുറിച്ച് ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളെയും ക്ലബ്ബുകൾ, വായനശാലാ ഭാരവാഹികൾ, മുൻ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അംഗങ്ങൾ, എൻജിഒ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കെട്ടിട ഉടമകളുടെ സംഘടനാ പ്രതിനിധികൾ, ബസ് ഓട്ടോറിക്ഷ ടാക്സി വാഹനങ്ങളുടെ സംഘടനാ പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവരെ ക്ഷണിക്കുന്നതായി മാനന്തവാടി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ നാളത്തെ മാനന്തവാടി എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് എഴുതിത്തയ്യാറാക്കി എത്തിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു 

Post a Comment

0 Comments