ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ JLG അംഗങ്ങൾക്ക് ഏകദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചു



കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഫാമിനുള്ളിലെ JLG അംഗങ്ങൾക്ക് ജൈവകൃഷിയുമായി ബന്ധപ്പെട്ട ഏക ദിന പരിശീലനവും പച്ചക്കറി വിത്ത് വിതരണവും സംഘടിപ്പിച്ചത്. ആറളം ഫാം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിശീലന പരിപാടി ഏഴാം വാർഡ് മെമ്പർ കെ കെ സബിതയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ശോഭ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യാതിഥിയായി. ജൈവ കർഷകൻ എൻ ദിവാകരൻ പരിശീലനം നയിച്ചു.  

ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതി കോ ഓർഡിനേറ്റർ പി സനൂപ് ,ബ്ലോക്ക് കോഡിനേറ്റർ പ്രവിഷ , അഗ്രി CRP ഷഖില , ADS ചെയർപേഴ്സൺ ശാലിനി ചന്ദ്രൻ,അഗ്രി എക്സ്പേർട്ട് കെ അക്ഷയ എന്നിവർ സംസാരിച്ചു .വിവിധ ബ്ലോക്കുകളിൽ നിന്നായി 100 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു

Post a Comment

0 Comments