കേളകം: കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന സപ്ലൈകോയ്ക്ക് 2026 ഫെബ്രുവരി മാസം 30 ദിവസമുണ്ട്. കേൾക്കുമ്പോൾ ആശ്ചര്യം തോന്നുമെങ്കിലും കാര്യം സത്യമാണ്. റേഷൻ കട വഴി വിതരണം ചെയ്ത ആട്ടപ്പൊടിയുടെ പാക്കറ്റിലാണ് ഉപയോഗിക്കാനുള്ള അവസാന തീയതി 30- 2 -2026 എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേളകത്തെ നാനാനിപോയിൽ സ്വദേശിക്ക് ലഭിച്ച ആട്ട പൊടിയിലാണ് ഇത്തരത്തിൽ എക്സ്പെയറി ഡേറ്റ് ഈ മാസം മുപ്പതാം തീയതി വരെ ഉണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫെബ്രുവരി ഈ വർഷം 28ആം തീയതി വരെയാണ് ഉള്ളത്. എങ്ങനെയാണ് ഇത്തരത്തിൽ ഒരു രീതി ഇതിൽ മാർക്ക് ചെയ്തിരിക്കുന്നത് എന്ന് അറിയില്ല എന്ന് റേഷൻ കട ഉടമയും പറയുന്നു. 1 -12- 2025നാണ് ഇത് ഉത്പാദിപ്പിച്ച ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

0 Comments