മാനന്തവാടി:മാനന്തവാടി നഗരസഭയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ചർച്ച നടത്തി.ടൗൺ നവീകരണം, ടൂറിസം പദ്ധതികൾ, ശുദ്ധജല വിതരണം തുടങ്ങിയ വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെട്ടിട ഉടമകളുമായും,വ്യാപാരികളുമായും തുടർചർച്ചകൾ സംഘടിപ്പിക്കുമെന്നും നഗരസഭാധികൃതർ പറഞ്ഞു
മാനന്തവാടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നഗരസഭാ ഹാളിലാണ് നഗരസഭാ വികസനവുമായി ബന്ധപ്പെട്ട ചർച്ച നടന്നത്.ക്ലബ്ബുകൾ, വായനശാലാ ഭാരവാഹികൾ, മുൻ പഞ്ചായത്ത്- മുനിസിപ്പാലിറ്റി അംഗങ്ങൾ, എൻജിഒ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കെട്ടിട ഉടമകളുടെ സംഘടനാ പ്രതിനിധികൾ, ബസ് ഓട്ടോറിക്ഷ ടാക്സി വാഹനങ്ങളുടെ സംഘടനാ പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവരുൾപ്പെടുന്ന യോഗത്തിലായിരുന്നു ചർച്ച.
യോഗത്തിൽ ഗതാഗതകുരുക്കിനുള്ള പരിഹാര മാർഗങ്ങൾ, പഴയ കടകൾ പൊളിച്ചുമാറ്റൽ, ടൂറിസം വികസനം, തുടങ്ങിയ വിഷങ്ങളാണ് ചർച്ച ചെയ്തത്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെട്ടിട ഉടമകളുമായി വ്യാപാരികളുമായും തുടർചർച്ചകൾ സംഘടിപ്പിക്കാനും തീരുമാനമായി
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വ്യാപാരികൾ, വിവിധ ജനപ്രതിനിധികൾ തുടങ്ങികൾ സംസാരിച്ചു.

0 Comments