തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ കോറോം മദ്രസ്സ ഹാളിൽ സംഘടിപ്പിച്ചു.
കാർഷിക മേഖലയുടെ വളർച്ചക്കും ടൂറിസം വികസനത്തിനും വേണ്ടിയുള്ള ന്യുതന പദ്ധതികൾക്ക് കരട് പദ്ധതിരേഖയിൽ മുൻതൂക്കം വികസന കരട് രേഖ സെമിനാറിൽ അവതരിപ്പിച്ചു. വികസന സെമിനാറിൽ വൈസ് പ്രസിഡന്റ് പ്രീത രാമൻ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കരട് പദ്ധതി രേഖ പ്രകാശനം സെക്രട്ടറി ബീന ജോസഫ്നു നൽകി പ്രസിഡന്റ് പ്രമോദ് മാസ്റ്റർ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലികുട്ടി ആറങ്ങാടൻ വാർഷിക പദ്ധതി രേഖ വിശദീകരിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി വികസന നായരേഖ വിശദീകരണം ആസൂത്രണസമിതി വൈസ് ചെയർമാൻ ടീ മൊയ്തു നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ മെമ്പര്മാരായ ഹാരിസ് വഴയിൽ രജിഷ ശംഭു കൃഷി ഓഫീസർ മുഹമ്മദ് ജാമിയ സി ഡി എസ് ചെയർപേഴ്സൺ ലത എന്നിവർ സംസാരിച്ചു . തുടർന്ന് വിവിധ ഗ്രൂപ്പുകളായി ചേർന്ന് കരട് പദ്ധതി രേഖ വിശകലനവും നിർദേശങ്ങളും സമർപ്പിച്ചു.ക്ഷേമകാര്ര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെബിറ മൊയ്തു സ്വാഗതവും സെക്രട്ടറി ബീന ജോസഫ് നന്ദിയും പറഞ്ഞു

0 Comments