കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ കോർണർ മീറ്റിങ്ങുകൾ നടത്തി

 



കേളകം. തെരഞ്ഞെടുപ്പിനു മുന്നോടിയായി കർഷകരുടെ ആവശ്യങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളിൽ നിന്നും അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർണർ മിറ്റുകൾ സംഘടിപ്പിച്ചു. കൊട്ടിയൂർ, കേളകം ,ആറളം പഞ്ചായത്തുകളിലാ  യാണ് മീറ്റിംഗുകൾ സംഘടിപ്പിച്ചത്. കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉൾപ്പെടുത്തിയ തെരഞ്ഞെടുപ്പ് പത്രിക ലോകത്തിൽ ചർച്ച ചെയ്തു. പ്രാദേശിക വിഷയങ്ങൾ കൂടി വിവിധ രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ അലക്സ് ഒഴികെയിൽ, ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ, വയനാട് ജില്ലാ പ്രസിഡണ്ടും കണ്ണൂർ ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന കമ്മിറ്റി അംഗം ജോൺ മേമല, കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മാത്യു തൈ വേലിക്കകത്ത്, കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൽസൺ വടക്കയിൽ, ആറളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിൽസൺ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും വിഷയങ്ങൾ ചർച്ച ചെയ്യുകയും രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പത്രികയിൽ കർഷകരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്യുന്ന കക്ഷികൾക്ക് പിന്തുണ നൽകാനും കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്താനും യോഗം തീരുമാനിച്ചു.


Post a Comment

0 Comments