ഡൽഹി:തന്ത്രപ്രധാന മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യാ-ഫ്രാൻസ് ധാരണ. ത്രിദിന സന്ദർശനത്തിനെത്തിയ ഇമ്മാനുവൽ മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. മുംബൈയിലെ ലോക്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തി.
തന്ത്രപ്രധാന മേഖലകളിൽ സഹകരണം ഉറപ്പാക്കി ഇന്ത്യാ ഫ്രാൻസ് ബന്ധം ശക്തമാക്കാനാണ് ഉഭയ കക്ഷി യോഗത്തിലെ ധാരണ. യോഗത്തിന് മുൻപ് മുംബൈയിൽ ബോളിവുഡിൽ നിന്നുള്ള ചില പ്രമുഖരുമായും ഇമ്മാനുവൻ മാക്രോൺ കൂടിക്കാഴ്ച നടത്തി. അനിൽ കൂപൂർ , മനോജ് വാജ്പേയ്, സോയ അക്തർ അടക്കമുള്ളവർ ഫ്രഞ്ച് പ്രസിഡൻറിനൊപ്പം സമയം ചെലവിട്ടു.

0 Comments