തിരുവനന്തപുരം :നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നാളെ നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആയിരിക്കും പോസ്റ്റ്‌മോര്‍ട്ടം . ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്നു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ആരോപണവിധേയായ ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തു. കുഞ്ഞിന്റെ പിതാവ് ബിനില്‍ കൈക്കൂലി ആരോപണവുമായി എത്തിയതിന് പിന്നാലെയാണ് ഡോക്ടര്‍ ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ സന്തോഷമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കുടുംബം പ്രതികരിച്ചു.

0 Comments