കേളകം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


കേളകം: കേളകം ഗ്രാമ പഞ്ചായത്ത് 2026 -2027 വാർഷിക പദ്ധതി രൂപീകരണവും വികസന സെമിനാറും നടന്നു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിസ്സി ജോസഫ് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിത രാജു പദ്ധതി അവതരണം ചെയ്തു. ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.സി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്ഷ ബിജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലാം ,കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണി പാമ്പാടി, മോഹനൻ കൊളക്കാടൻ,വാർഡ് മെമ്പർ എസ്. ടി രാജേന്ദ്രൻ, എം പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments