ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ യുപിഐ നിർബന്ധം; സമയപരിധി ഒരു മാസം കൂടി നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണ്ണമായും ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി നീട്ടി നൽകി. ഒരു മാസത്തേക്ക് കൂടി സാവകാശം അനുവദിച്ചതോടെ, മാർച്ച് 15 മുതലാകും സമ്പൂർണ്ണ ഡിജിറ്റൽ സംവിധാനം നിലവിൽ വരിക. നേരത്തെ ഫെബ്രുവരി 15 മുതൽ ആയിരുന്നു ഡിജിറ്റൽ ആക്കാൻ നിർദേശം നൽകിയിരുന്നത്. ഡിജിറ്റൽ ഇടപാട് സംബന്ധിച്ച നോട്ടീസുകൾ ഉപഭോക്താക്കൾക്ക് വ്യക്തമാകുന്ന രീതിയിൽ ഷോപ്പുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ നിർദ്ദേശമുണ്ട്.

കറൻസി ഇടപാടുകൾ കുറയ്ക്കുന്നതിലൂടെ ബില്ലിംഗ് വേഗത്തിലാക്കാനും തിരക്ക് ഒഴിവാക്കാനും ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. എങ്കിലും, ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള തർക്കങ്ങൾക്ക് ഇടയാക്കുമെന്നും ആശങ്കകൾ ഉയരുന്നുണ്ട്.

Post a Comment

0 Comments