ചെട്ടിയാംപറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ അറുപതാം വാർഷികാഘോഷവും കാർഷിക സ്വർണ്ണ പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനവും ഫെബ്രുവരി ഏഴ് ശനിയാഴ്ച നടക്കും




ചെട്ടിയാംപറമ്പ് സർവ്വീസ് സഹകരണ ബാങ്കിന്റെ അറുപതാം വാർഷികാഘോഷവും കാർഷിക സ്വർണ്ണ പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനവും ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ബാങ്ക് പരിസരത്ത് വെച്ച് നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വർഗീസ് മാമ്മൻ അടുക്കോലിൽ,സെക്രട്ടറി വി.ജി അനീഷ്,ഡയറക്ടർ ജൂബി ജോസഫ്,ബ്രാഞ്ച് മാനേജർ ജെറിഷ് ദേവസ്യ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേളകം  പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിക്കും. പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി വി രാജേഷ് ഉദ്ഘാടനം ചെയ്യും. പി ഹരീന്ദ്രൻ നിക്ഷേപ സമാഹരണവും പ്രദീഷ് കളത്തുവീട്ടിൽ, സി.ടി അനീഷ് എന്നിവർ മുൻ ജീവനക്കാരെ ആദരിക്കലും നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.ചടങ്ങിൽ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ,വ്യാപാര സംഘടന നേതാക്കൾ എന്നിവർ പങ്കെടുക്കും

Post a Comment

0 Comments